ഇയാൻഡാ തട്ടത്തുമല
പ്രാചീന തമിഴകം
1. പ്രാചീന തമിഴകത്ത് മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്ന വലിയ മൺകലങ്ങൾ അറിയപ്പെട്ടിരുന്നത്? നന്നങ്ങാടികൾ
2. പ്രാചീന തമിഴകം എന്നറിയപ്പെട്ടിരുന്ന പ്രദേശം? ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ
3. പ്രാചീന തമിഴകത്തെ മനുഷ്യ ജീവിതത്തെക്കുറിച്ച് വിവരങ്ങളറിയാൻ സഹായിക്കുന്ന കൃതികൾ? പഴംതമിഴ് പാട്ടുകൾ
4. പഴം തമിഴ്പാട്ടുകളുടെ സമാഹാരങ്ങൾ അറിയപ്പെടുന്നത്? സംഘസാഹിത്യം
5. ഏറ്റവും പഴക്കമുള്ള തമിഴ്സാഹിത്യം? സംഘസാഹിത്യം
6. സംഘകാലത്തെ ഒരു പ്രധാന കവയത്രി? ഔവൈയാർ
7. സംഘകാലത്തെ പ്രധാന കവികൾ? കപിലൻ, പരണർ, മതുരൈനക്കീരൻ, പാലൈഗൗതമനാർ
8. സംഘകാലത്ത് രചിക്കപ്പെട്ട ഒരു വ്യാകരണ ഗ്രന്ധം? തൊൽക്കാപ്പിയം
9. സംഘകാലത്തെ രണ്ട് മഹാകാവ്യങ്ങൾ? ചിലപ്പതികാരം, മണിമേഖല
10. സംഘസാഹിത്യത്തിലെ പത്തുപ്പാട്ട് വിഭാഗത്തിൽ പെടുന്ന കൃതികൾ? തിരുമുരുകാറ്റുപ്പടൈ, മതുരൈക്കാഞ്ചി
11. എട്ടുത്തൊകൈ വിഭാഗത്തിൽപ്പെട്ട സംഘകൃതികൾ? അകനാണൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത്
12. പതിനെൺ കീഴ് കണക്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന സംഘകൃതികൾ? തിരുക്കുറൽ മുതുമൊഴി കാഞ്ചി
13. അകം പാട്ടുകൾ പുറം പാട്ടുകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന തമിഴ് സാഹിത്യം? പഴം തമിഴ് പാട്ടുകൾ (സംഘകൃതി)
14. കുടുംബപരവും വ്യക്തിപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴം തമിഴ് പാട്ടുകൾ? അകം പാട്ടുകൾ
15. യുദ്ധം, കച്ചവടം തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന തമിഴ് സാഹിത്യം? പുറമ്പാട്ടുകൾ
16. പ്രാചീന തമിഴകത്തെ സാമുഹ്യജീവിതം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്? തിണകൾ
17. കുരുമുളക് കാട്ടുവിളയാണെന്ന് പറഞ്ഞ ഒരു വിദേശ സഞ്ചാരി? പ്ലീനി
18. പഴം തമിഴ് പാട്ടുകളിൽ കറിപ്പടപ്പൈ എന്ന് പരാമർശിക്കുന്നത് എന്തിനെയാണ്? കുരുമുളക്
19. പഴം തമിഴ് പാട്ടുകളിൽ പരാമർശിക്കുന്ന “കറി” എന്താണ്? കുരുമുളക്
20. കുറിഞ്ചിയിൽ നട്ടുണ്ടാക്കുന്ന കറിയെപറ്റി പരാമർശിക്കുന്ന തമിഴ് കൃതികൾ? പഴം തമിഴ് പാട്ടുകൾ
21. കൊല്ലിമലയിലെ പുനം കൃഷിയെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി? പുറനാനൂറ്
22. സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന ബാർട്ടർ സമ്പ്രദായം പ്രാചീന തമിഴകത്ത് അറിയപ്പെട്ടിരുന്നത്? നൊടുത്തൽ
23. പ്രാചീന തമിഴകത്തെ അങ്ങാടികളായിരുന്നു? അല്ലലാവ (അന്തിച്ചന്ത) നാളങ്ങാടി (രാവിലത്തെ ചന്ത)
24. പ്രാചീന തമിഴകത്ത് ഉപ്പ് വിനിമയം ചെയ്തിരുന്ന കച്ചവട സംഘം? ഉമണർ
25. പ്രാചീന തമിഴകത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന എറണാകുളത്തിനടുത്തുള്ള ഉൽഖനന കേന്ദ്രം? പറവൂർ
26. മൂവേന്തന്മാർ എന്നറിയപ്പെട്ടിരുന്നത് ആരെയാണ്? ചേര-ചോള- പണ്ഡ്യന്മാരെ
27. പ്രാചീന തമിഴകത്തെ വാണിജ്യങ്ങളെ നിയന്ത്രിച്ചിരുന്ന അധികാര കേന്ദ്രങ്ങൾ? ചേര ചോള പാണ്ഡ്യന്മാർ
28. ചേരന്മാരുടെ തലസ്ഥാനമായിരുന്നു? മുചിരി
29. പാണ്ഡ്യന്മാരുടെ തലസ്ഥാനമായിരുന്നു? മധുരൈ
30. ചോളന്മാരുടെ തലസ്ഥാനമായിരുന്നു? ഉറൈ
31. പ്രാചീന തമിഴകത്തെ തുറമുഖങ്ങൾ മുചിരി, തൊണ്ടി, വാകൈ, മാന്തൈ, കാവേരിപട്ടണം
32. പ്രാചീന തമിഴകത്തിന് പുരാതന റോമുമായും പശ്ചിമേഷ്യൻ രാജ്യങ്ങളുമായും കച്ചവടബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ച കേരളത്തിലെ ഒരു ഉൽഖനന കേന്ദ്രം? പറവൂർ
33. ആംഫോറഭരണികൾ റോമൻ ഗ്ലാസ്സുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേരളത്തിലെ ഉൽഖനനകേന്ദ്രം? പറവൂർ
34. പ്രാചീന തമിഴകത്തെ സ്മാരക സ്തൂപങ്ങൾ? കൽവളയം, കന്മേശ, കല്ലറകൾ, മുനിയറ, തൊപ്പിക്കല്ല്, കുടക്കല്ല്, കടൽത്തൊട്ടി, നാട്ടുകല്ല്.
35. ശിലാ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ട പ്രാചീന കാലം അറിയപ്പെടുന്നത്? മഹാശിലാസ്മാരകങ്ങൾ
36. പ്രാചീന തമിഴകത്തിലെ പ്രധാന തിണകൾ? കുറിഞ്ചി, മുല്ലൈ, പാലൈ, മരുതം, നെയ്തൽ