EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA
Showing posts with label സൌരയൂഥം. Show all posts
Showing posts with label സൌരയൂഥം. Show all posts

Wednesday, 3 October 2018

സൌരയൂഥം

ഭൂമിശാസ്ത്രം

സൌരയൂഥം 



1.    സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി? ആകാശഗംഗ (ക്ഷീരപഥം, മിൽക്കിവേ)
2.    പതിനാറാം നൂറ്റാണ്ടിൽ സൂര്യനു ചുറ്റുമാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്നതെന്ന് അനുമാനിച്ച ശാസ്ത്രജ്ഞൻ? കോപ്പർ നിക്കസ്
3.    പതിനേഴാം നൂറ്റാണ്ടിൽ ടെലസ്കോപ്പിന്റെ സഹായത്തോടെ സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രമെന്നും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുവെന്നും സ്ഥിരീകരിച്ച ശാസ്ത്രജ്‌ഞൻ? ഗലീലിയോ
4.    സൌരയൂഥം പിന്നിടുന്ന ആദ്യത്തെ മനുഷ്യ നിർമ്മിത വസ്തു? വോയേജർ 1
5.    നാസ വോയേജർ 1 വിക്ഷേപിച്ച വർഷം? 1977
6.    സൌരയൂഥത്തിലെ ഭൌമസമാനഗ്രഹങ്ങൾ? ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ
7.    ആകാശഗംഗയുടെ ആകൃതി? സർപ്പിളാകൃതി
8.    ഇതുവരെ കണ്ടെത്തിയിട്ടുള്ള ഉപഗ്രഹങ്ങളുടെ എണ്ണം? 146
9.    അഷ്ടഗ്രഹങ്ങൾ ഏതെല്ലാം? ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ
10.  നവഗ്രഹങ്ങളിൽ നിന്നും ഗ്രഹ പദവി നഷ്ടപ്പെട്ട ഗ്രഹം? പ്ലൂട്ടോ
11.  സൂര്യന്റെ മുകൾ പാളി? ഫോട്ടോസ്ഫിയർ
12.  സൂര്യന്റെ ബാഹ്യ പാളി?ഹീലിയോസ്ഫിയർ
13.  സൂര്യന്റെ ഭ്രമണകാലം? 25.38 ഭൗമദിനങ്ങൾ (609.12 മണിക്കൂർ)
14.  സൂര്യന്റെ ഉപരിതല താപം? 5500ഡിഗ്രി സെൽഷ്യസ് (9939 ഫാരൻഹീറ്റ്, 5777 കെൽവിൻ)
15.  സൂര്യന്റെ ആന്തരിക താപം? 15.7 ഇന്റു  10 റൈസ് റ്റു 6 കെൽവിൻ
16.  സൂര്യന്റെ പ്രകാശ തീവ്രത? 3.83 ഇന്റു 10 റൈസ് റ്റു 33 എർഗ്/സെ
17.  സൂര്യനിൽ ഏറ്റവും കൂടുതൽ ( 92.7 % ) കാണപ്പെടുന്ന വാതകം? ഹൈഡ്രജൻ
18.  സൂര്യനിൽ 7.8 ശതമാനമുള്ള വാതകം? ഹീലിയം
19.  സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം? ബുധൻ
20.  സൂര്യന്റെ ഏറ്റവും സമീപത്തുള്ള ഭ്രമണ പഥത്തിലെ ചെറിയ ഗ്രഹം? ബുധൻ
21.  ഗ്രഹങ്ങളിൽ ഏറ്റവും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം? ബുധൻ
22.  ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം? ബുധൻ
23.  ബുധനെ കുറിച്ച് പഠിക്കുനതിന് നാസ വിക്ഷേപിച്ച ആദ്യപേടകം? മാരിനെർ 10
24.  സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾക്ക് വിപരീതമായ ദിശയിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം? ശുക്രൻ
25.  കിഴക്ക് പ്രഭാത നക്ഷത്രമായും പടിഞ്ഞാറ് പ്രദോഷ നക്ഷത്രമായും ദൃശ്യമാകുന്ന  ഗ്രഹം? ശുക്രൻ
26.  സൂര്യനിൽ നിന്ന് രണ്ടാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹം? ശുക്രൻ
27.  സൂര്യനിൽ നിന്ന് മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹം? ഭൂമി
28.  ഓസോൺ പാളി സ്ഥിതി ചെയ്യുന്ന ഭുമിയിലെ അന്തരീക്ഷമണ്ഡലം? സ്ട്രാറ്റോസ്ഫിയർ
29.  ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം? ഭൂമി
30.  ഭൂമിയുടെ ഏക ഉപഗ്രഹം? ചന്ദ്രൻ
31.  സൗരയൂഥത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഉപഗ്രഹം? ചന്ദ്രൻ
32.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? 1.28 സെക്കൻഡ്
33.  സൗരയൂഥത്തിലെ രണ്ടാമത്തെ ചെറിയ ഗ്രഹം? ചൊവ്വ
34.  ചുവന്ന ഗ്രഹം എന്ന് വിളിക്കുന്ന ഗ്രഹം? ചൊവ്വ
35.  സൂര്യനിൽ നിന്ന് നാലാമതായി ഭ്രമണം ചെയ്യുന്ന ഗ്രഹം? ചൊവ്വ
36.  ചൊവ്വയുടെ ഉപഗ്രഹങ്ങൾ? ഫോബോസ്, ഡെയ്‌മോസ്
37.  ചൊവ്വാ ഗ്രഹത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം? ഒളിമ്പിക്സ് മോൺസ്
38.  ചൊവ്വയെക്കുറിച്ച് പഠിക്കാനായി 2014-ൽ ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകം? മംഗൾയാൻ
39.  സൂര്യനിൽ നിന്ന് അഞ്ചാമതായി ഭ്രമണം ചെയ്യുന്ന വാതക ഭീമനായ ഗ്രഹം? വ്യാഴം
40.  സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? വ്യാഴം
41.  ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന ചുവന്ന പ്രദേശം (മേഘവ്യൂഹം) ഏത് ഗ്രഹത്തിലാണ്? വ്യാഴം
42.   വലിപ്പത്തിൽ രണ്ടാംസ്ഥാനമുള്ള ഗ്രഹം? ശനി
43.  സൂര്യനിൽ നിന്ന് ആറാമതായി ഭ്രമണം ചെയ്യുന്ന ഗ്രഹം? ശനി
44.  ഏറ്റവും വലിയ ഉപഗ്രഹമുള്ള ഗ്രഹം? ശനി
45.  ഏറ്റവും വലിയ ഉപഗ്രഹം? ടൈറ്റൻ
46.  ടൈറ്റൻ കണ്ടു പിടിച്ചതാര്?  ക്രിസ്റ്റ്യൻ ഹൈജൻസ് (1655)
47.  മുപ്പത് ഉപഗ്രഹങ്ങളുള്ള ഗ്രഹം? ശനി
48.  സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം? ശനി
49.  വലയങ്ങളുള്ള ഗ്രഹം? ശനി
50.  പതിനേഴാം നൂറ്റാണ്ടിൽ ശനിയുടെ വലയങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ഗലീലിയോ
51.  സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം? യുറാനസ്
52.  27 ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം? യുറാനസ്
53.  യുറാനസ് ഗ്രഹത്തെ സന്ദർശിച്ച ഏക ബഹിരാകാശവാഹനം? വോയേജർ 2
54.  യുറാനസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? വില്യം ഹെർഷൽ (1781)
55.  വലിപ്പത്തിൽ നാലാം സ്ഥാനമുള്ള ഗ്രഹം? നെപ്റ്റ്യൂൺ
56.  നെപ്റ്റ്യൂണിന്റെ ഉപഗ്രഹം? ട്രൈറ്റൻ