ഇയാൻഡാ പി എസ് സി കോച്ചിംഗ് സെന്റർ
തട്ടത്തുമല
ഇന്നത്തെ ജി കെ ക്ലാസ്സ് 18-7-2018)
വിഷയം: പുരാതനം
1.'ചരിത്രം സ്വയം നിർമ്മിക്കുന്നു’,
‘ചരിത്രത്തിൽ എന്ത് സംഭവിച്ചു’ എന്നീ ഗ്രന്ഥങ്ങൾ എഴുതിയ ആസ്ട്രേലിയൻ പുരാവസ്തു ഗവേഷകൻ?
വി. ഗോൾഡൻ ചൈൽഡ്
2. കേരളത്തിലെ ഒരു പ്രധാന
നവീനശിലായുഗ കേന്ദ്രമയിരുന്നു……….?
എടയ്ക്കൽ ഗുഹ
3. സിന്ധൂനദീതട സംസ്കാരത്തെക്കുറിച്ചുള്ള
പഠനത്തിന് ആദ്യമായി ഉദ്ഖനനം നടന്ന വർഷം?
1921
3. 1921-ൽ സിന്ധു നദീതട
സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ച ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ
ഡയറക്ടർ?
സർ.ജോൺ മാർഷൽ
4. ഇന്ത്യയിൽ പുരാവസ്തു
പഠനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം?
ആർക്കിയോളജിക്കൽ സർവ്വേ
ഓഫ് ഇന്ത്യ
5. സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച്
പഠിക്കാൻ ആദ്യമായി ഉദ്ഖനനം നടന്ന സ്ഥലം ഏതായിരുന്നു? ആരുടെ നേതൃത്വത്തിൽ ആയിരുന്നു
ഇത് നടന്നത്?
(പാക്കിസ്ഥാനിലെ ഹാരപ്പയിൽ
ദയാറാം സാഹ്‌നിയുടെ നേതൃത്വത്തിൽ
6. സിന്ധു നദീതടസംസ്കാരപഠനാർത്ഥം
പാക്കിസ്ഥാനിലെ മോഹൻജദാരോവിൽ നടന്ന ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര്?
ആർ.ഡി. ബാനർജി
7. സിന്ധു നദീതട സംസ്കാരത്തിന്റെ
കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത്………
ബി.സി.ഇ 2700 മുതൽ ബി.സി.ഇ
1700
8.ഇപ്പോൾ പാക്കിസ്ഥാനിൽ
ഉൾപ്പെടുന്ന പ്രധാനപ്പെട്ട സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങൾ?
ഹാരപ്പ, മോഹൻ ജദാരോ, സുത്കാജൻദോർ.
9. ഇപ്പോൾ ഇന്ത്യയിൽ ഉൾപ്പെടുന്ന
പ്രധാനപ്പെട്ട സിന്ധു നദീതട സാംസ്കാരിക കേന്ദ്രങ്ങൾ?
അലംഗിർപൂർ, ബനവാലി, കാലിബംഗൻ,
ലോഥാൽ, റംഗ്പൂർ, ധോളവീര
10. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ
ഉൾപ്പെടുന്ന പ്രധാനപ്പെട്ട ഒരു സിന്ധു നദീതട സംസ്കാര കേന്ദ്രം?
ഷോർട്ടുഗായ്
11. സിന്ധൂനദീതട സംസ്കാര
കാലത്ത് നിലനിന്ന ‘ഗ്രേറ്റ് ബാത്ത്’ (ബൃഹദ്സ്നാനഘട്ടം) ഏത് സ്ഥലത്തായിരുന്നു?
മോഹൻജദാരോ
12. മെസപ്പൊട്ടോമിയയിൽ
നിന്ന് ലഭിച്ച ശിലാ ലിഖിതങ്ങളിൽ പറയുന്ന ഏത് സ്ഥലമാണ് ഹാരപ്പയെന്ന് ചരിത്രകാരൻമാർ കരുതുന്നത്?
മെലൂഹ
13. ലോഹങ്ങളുടെ ഉപയോഗവുമായി
ബന്ധപ്പെടുത്തി ഹാരപ്പൻ സംസ്കാരം അറിയപ്പെട്ടിരുന്നത്….
വെങ്കലയുഗ സംസ്കാരം
14. പൊതുവെ വെങ്കലയുഗ
സംസ്കാരങ്ങൾ എന്നറിയപ്പെട്ടിരുന്ന പുരാതൻ സംസ്കാരങ്ങളായിരുന്നു…..
ഹാരപ്പൻ, മെസപ്പൊട്ടോമിയൻ,
ഈജിപ്ഷ്യൻ, ചൈനീസ്
15. ഈജിപ്റ്റിലെ മമ്മികളെയും
പിരമിഡുകളെയും കുറിച്ച് പഠനം നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ?
ഹൊവാർഡ് കാർട്ടർ
16. മമ്മിയുടെ രൂപത്തിൽ
പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന ഈജിപ്റ്റിലെ ഒരു രാജാവായിരുന്നു………?
തൂത്തൻ ഖാമൻ
17. പുരാതന ഈജിപ്റ്റിലെ
രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്?
ഫറവോമാർ
18. നൈൽ നദിയുടെ തീരത്ത്
രൂപം കൊണ്ട പുരാതന സംസ്കാരം?
ഈജിപ്ഷ്യൻ സംസ്കാരം
19. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന
രാജ്യം?
ഈജ്പിറ്റ്
20. പ്രാചീന ഈജിപ്ഷ്യൻ
ജനതയുടെ എഴുത്ത് വിദ്യയായിരുന്നു……..
ഹൈറോഗ്ലിഫിക്സ്
21. ‘വിശുദ്ധമായ എഴുത്ത്’
എന്നറിയപ്പെട്ടിരുന്ന പുരാതന ഈജിപ്റ്റിലെ ലിപി?
ഹൈറീഗ്ലിഫിക്സ്
22. പാപ്പിറസ് ചെടിയുടെ
ഇലകൾ ഉപയോഗിച്ച് പുരാതൻ ഈജിപ്റ്റുകാർ എഴുതിയിരുന്ന ലിപി?
ഹൈറോഗ്ലിഫിക്സ്
23. പുരാതന ഈജിപ്റ്റിലെ
ലിപിയായിരുന്ന ഹൈറോഗ്ലിഫിക്സ് ആദ്യമായി വായിച്ച ഫ്രഞ്ച് പണ്ഠിതൻ?
ഷംപോലിയോ
24. ഇന്നത്തെ ഇറാക്ക്
പ്രദേശത്ത് പുരാതന കാലത്ത് നില നിന്നിരുന്ന നദീതടസംസ്കാരം?
മെസൊപ്പൊട്ടോമിയൻ
25. യൂഫ്രട്ടീസ്-ടൈഗ്രീസ്
നദികളൂടെ തീരത്ത് രൂപമെടുത്തിരുന്ന പുരാതന സംസ്കാരം?
മെസൊപ്പൊട്ടോമിയ
26. രണ്ട് നദികൾക്കിടയിലുള്ള
പ്രദേശം എന്നറിയപ്പെട്ടിരുന്ന പുരാതന നദീതട സംസ്കാരം?
മെസൊപ്പൊട്ടോമിയ
27. മെസൊപ്പൊട്ടോമിയയിൽ
നിലനിന്നിരുന്ന നാല് വ്യത്യസ്ത സംസ്കാരങ്ങൾ?
സുമേറിയൻ, ബാബിലോണിയൻ,
അസീറിയൻ, കാൽഡിയൻ
28. പ്രാചീന മെസൊപ്പൊട്ടോമിയയിലെ
പ്രധാന നഗരങ്ങളായിരുന്നു……….
ഉർ, ഉറുക്ക്, ലഗാഷ്
29. പുരാതന മെസൊപ്പൊട്ടോമിയയിലെ
എഴുത്ത് വിദ്യയായിരുന്നു……..
ക്യൂണിഫോം
30. ആപ്പിന്റെ ആകൃതിയിലുള്ള
ലിപി സമ്പ്രദായം നിലനിന്നിരുന്ന പുരാതന സംസ്കാരം?
മെസൊപ്പോട്ടോമിയ (ക്യൂണിഫോം)
31. പ്രാചീന മെസൊപ്പൊട്ടോമിയൻ
ജനതയുടെ നിർമ്മാണ വൈദഗ്ദ്ധ്യത്തിന് തെളിവായ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്………
സിഗുറാത്തുകൾ
32. ഹൊയാങ്ങ്‌ഹോ നദീതടത്തിൽ
രൂപപ്പെട്ടിരുന്ന പ്രാചീന സംസ്കാരം?
ചൈനീസ് സംസ്കാരം
33. ഇന്ത്യയിലെ പ്രാചീന
ശിലായുഗ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് മധ്യപ്രദേശിലെ………
ഭിംബേഡ്ക്ക
34.മധ്യശിലായുഗത്തിൽ വംശ
നാശം സംഭവിച്ചതും ഇപ്പോൾ ശാസ്ത്രലോകം ക്ലോണിംഗിലൂടെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതുമായ
ആന വർഗ്ഗത്തിൽപ്പെട്ട ജീവി?
മാമത്ത്
35. ഇന്ത്യയിൽ മധ്യ ശിലായുഗ
അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
ബാഗൊർ (രാജസ്ഥാൻ), ആദംഗഡ്
(മധ്യപ്രദേശ്)
36. പുരാതന മനുഷ്യൻ കൃഷി
ആരംഭിച്ച കാലഘട്ടം?
നവീനശിലായുഗം
57. നവീന ശിലായുഗത്തിലെ
മനുഷ്യ ജിവിതത്തെക്കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വടക്കൻ ഇറാക്കിലെ…….
ജാർമൊ
58. നവീന ശിലാ യുഗത്തിലെ
മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിയ്ക്ക് ഉദാഹരണമാണ്…….ലെ തടാക ഗ്രാമങ്ങൾ
സിറ്റ്സർലണ്ടിലെ
59.ശിലായുഗത്തിൽ നിന്ന്
ലോഹയുഗത്തിലേയ്ക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു…….
താമ്രശിലായുഗം (ചെമ്പ്-താമ്രം)
60. നവീന ശിലാ യുഗത്തിലെയും
താമ്രശിലാ യുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന
കേന്ദ്രമായിരുന്നു തുർക്കിയിലെ…….
ചാതൽഹൊയുക്ക്
61. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ
പ്രധാന താമ്ര ശിലാ യുഗ കേന്ദ്രമാണ് ബലൂചിസ്ഥാനിലെ …….
മെഹർഗുഡ്
62. നവീന ശിലാ യുഗ അവശിഷ്ടങ്ങൾ
കണ്ടെത്തിയ പാലസ്തീനിലെ ഒരു സ്ഥലം….?
ജെറീക്കോ
No comments:
Post a Comment