EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Tuesday, 7 August 2018

ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ


ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ

1.ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പി?
2.ഇന്ത്യയുടെ വിദേശ നയത്തിൽ നെഹ്റുവിനോടൊപ്പം മുഖ്യപങ്ക് വഹിച്ചമലയാളി?
3. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം രൂപപ്പെട്ട ൽപ്പ്ക ശാക്തികചേരിലളുടെ നേതൃത്വം ഏതെല്ലാം രാജ്യങ്ങൾക്കായിരുന്നു?
4. ലോക ശാക്തിക ചേരികളിൽ അമേരിക്കയോടൊപ്പം നിന്ന പ്രധാന മേഖല?
5. ലോക ശാക്തിക ചേരികളിൽ സോവിയറ്റ് യൂണിയനോടൊപ്പം നിന്ന പ്രധാന മേഖല?
6. അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും പരിപോഷിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിർദേശക തത്വങ്ങൾ ഉൾപ്പേടുത്തിയിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്?
7. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശീതസമരത്തിൽ ഏർപ്പെട്ടിരുന്ന ശാക്തിക ചേരികൾ?
8. ഇന്ത്യയുടെ വിദേശനയം അധിഷ്ഠിതമായിരിക്കുന്നത്…….?
9. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ രാഷ്ട്രം?
10. ഇന്ത്യയെ ചേരിചേരാനയം രൂപപ്പെടുത്തുവാൻ പ്രേരിപ്പിച്ച രണ്ട് സംഭവ വികാസങ്ങൾ?
11. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച പ്രസ്ഥാനം?
12. ഇന്ത്യൻ വിദേശ നായ്ത്തിന്റെ അടിസ്ഥാന ശില?
13. ശീതസമര കാലത്ത് ലോക സമാധാനത്തിന് ഭീഷണി ഉയർത്തിയ രണ്ട് പ്രധാന സംഭവങ്ങൾ?
14. നെഹ്റുവും ചൗ എൻലായിയും ചേർന്ന് പഞ്ചശീല തത്വങ്ങൾ രൂപീകരിച്ച വർഷം?
15. സൂയസ് പ്രശ്നത്തിന്റെ പേരിൽ ബ്രിട്ടൻ ഈജിപ്റ്റിനെ ആക്രമിച്ച വർഷം?
16. 1956-ൽ ഹംഗറിയെ ആക്രമിച്ച രാഷ്ട്രം?
17.ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ട സമ്മേളനം?
18. സ്വാതന്ത്ര്യത്തിനു മുമ്പെ നെഹ്റുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഏഷ്യൻ റിലേഷൻസ് സമ്മേളനം നടന്ന വർഷം?
19. ഡച്ച് കൊളോണിയൽ ഭരണത്തിനെതിരെ ഇന്തോനേഷ്യൻ ജനത നടത്തിയ സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടി നെഹ്റു ഡൽഹിയിൽ ഏഷ്യൻ റിലേഷൻ സമ്മേളനം വിളിച്ചു ചേർത്ത വർഷം?
20. ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സമ്മേളനം?
21.ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ ഏഷ്യൻ സമ്മേളനം?
22. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കിയ സമ്മേളനം?
23. ചൈനീസ് വിപ്ലവം നടന്ന വർഷം?
24. ചൈന തിബറ്റ് പിടിച്ചെടുത്ത വർഷം?
25. 1959-ൽ തിബറ്റിൽ നിന്ന് ഒളിച്ചോടുകയും ഇന്ത്യ അഭയം നൽകുകയും ചെയ്ത ആത്മീയ നേതാവ്?
26. ഇന്ത്യ- ചൈനാ അതിർത്തി?
27. ചൈന അവകാശ വാദം ഉന്നയിച്ച ഇന്ത്യയിലെ രണ്ട് പ്രദേശങ്ങൾ?
28. 1957-നും 1959-നും മദ്ധ്യേ ചൈന കയ്യടക്കിയ ഇന്ത്യൻ പ്രദേശം?
29. ഇന്ത്യാ ചൈനാ യുദ്ധം നടന്നവർഷം?
30. 1962-ലെ ചൈനീസ് ആക്രമണകാലത്തെ വിവാദങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന കേന്ദ്ര പ്രതിരോധ മന്ത്രി?
31. ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
32. ഇന്തോ-സിനോ യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുന:സ്ഥാപിക്കപ്പെട്ട വർഷം?
33. ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ആദ്യമായി ചൈന സന്ദർശിച്ച മുതിർന്ന ഇന്ത്യൻ നേതാവ് നേതാവ്?
34. ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപികപ്പെട്ടത് ഏത് ഗവർമ്മെന്റിന്റെ കലാത്താണ്?
35. നെഹ്റുവിനു ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ പ്രധാന മന്ത്രി?
36. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കാശ്മീരിനെ ആക്രമിച്ച വർഷം?
37. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആദ്യ യുദ്ധമുണ്ടായ വർഷം?
38. 1960-ൽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?
40. 1960-ൽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച നേതാക്കൾ?
41. ആദ്യത്തെ ഇന്ത്യാ പാക്കിസ്ഥാൻ സമ്പൂർണ്ണ യുദ്ധം നടന്ന വർഷം?
42. 1966 ജനുവരി 10-ന്  താഷ്കന്റ് കരാറിൽ ഒപ്പ് വച്ച നേതാക്കൾ?
43. താഷ്കന്റ് കരാറിനായി പ്രയത്നിച്ച റഷ്യൻ പ്രധാന മന്ത്രി?
44. ബംഗ്ലാദേശ് പ്രശ്നത്തെ ചൊല്ലി ഇന്ത്യാ-പാക്ക് യുദ്ധം നടന്നവർഷം?
45. 1971-ലെ ഇന്തോ പാക്ക് യുദ്ധത്തിൽ അമേരിക്കയും ചൈനയും സഹായിച്ചതാരെ?
46. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ പ്രതിനിധിയായി പാക്കിസ്ഥാൻ വഴി ചൈന സന്ദർശിച്ചതാരായിരുന്നു?
47. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് അമേരിക്കയുടെയും ചൈനയുടെയും പാക്കിസ്ഥാൻ അനുകൂല ഇടപെടലിനെ പ്രതിരോധിക്കാൻ ഇന്ത്യ സോവിയറ്റ് യൂനിയനുമായി ഒപ്പ് വച്ച കരാർ?
48.  ബംഗ്ലാദേശിന്റെ ആദ്യ പ്രധാന മന്ത്രിയായതാര്?
49. സിംലാ കരാറിൽ ഒപ്പ് വച്ച നേതാക്കൾ?
50. കാർഗിൽ യുദ്ധം നടന്ന വർഷം?
51. കാർഗിൽ യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത സൈന്യാധിപൻ?
52. ഇന്ത്യയുടെ ആണവ നയത്തിന് രൂപം നൽകിയതാര്?
53. കമ്മ്യൂണിസ്റ്റ് ചൈൻ ആണവ പരീക്ഷണങ്ങൾ നടത്തിയ വർഷം?
54. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം?
55. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ സ്ഥലം?
56. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
57. “ഓയിൽ ഷോക്ക്” എന്നത്  എന്തായിരുന്നു?
58. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വർഷം?
59. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന സ്ഥലം?
60. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
61. മധ്യേഷ്യൻ പ്രദേശത്തെ ഒരു പീഠഭൂമി?
62. 1950-ൽ കമ്മ്യൂണിസ്റ്റ് ചൈന ആക്രമിച്ച് കീഴടക്കിയ പ്രദേശം?
63. ചൈനീസ് അധിനിവേശത്തിനെതിരെ തിബറ്റിൽ സായുധ കലാപം നടന്ന വർഷം?
64. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയ വർഷം?
65. ദലൈലാമയ്ക്ക് ഇന്ത്യ അഭയമൊരുക്കിയ സ്ഥലം?
66. ഇന്ത്യയിലെ തിബറ്റൻ അഭയാർത്ഥികളുടെ കേന്ദ്രം?
67. പ്രവാസി ടിബറ്റൻ സർക്കാരിന്റെ ആസ്ഥാനം?
68. ചേരി ചേരാ നയത്തിന്റെ ശില്പി?
69. ഇന്ത്യ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച ആണവ നിർവ്യാപന കരാറുകൾ?
70. 1940കളുടെ അന്ത്യത്തിൽ ഇന്ത്യയുടെ വ്യവസായ വൽക്കരണ പദ്ധതികളുടെടെ പ്രധാന ഘടകമായിരുന്ന ആണവ പരിപാടികളുടെ മാർഗ്ഗോപദേശകൻ ആയിരുന്ന ശാസ്ത്രജ്ഞൻ ആരായിരുന്നു? 

Friday, 3 August 2018

ഉമ്പായി സംഗീതലയം


ഉമ്പായി സംഗീതലയം: ഇയാൻഡാ അക്കാഡമിക്ക് ആൻഡ് സോഷ്യോ കൾച്ചറൽ സെന്ററിന്റെ ആഭിമിഖ്യത്തിലുള്ള സ്റ്റുഡെന്റ്സ് സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് (3-08-2018 വെള്ളി) രാവിലെ മിനിയാന്ന്  അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം) യുടെ സ്മർണാർത്ഥം ഉമ്പായി സംഗീതലയം പരിപാടി നടന്നു. ഉമ്പായിയുടെ തെരഞ്ഞെടുക്കപ്പെട്ട ഗസൽ ഗാനങ്ങളുടെ വീഡിയോ പ്രദർശനവും വിവിധ സംഗീത ശാഖകലെക്കുറിച്ചുള്ള വിശദീകരണവും നടന്നു.  ഗസൽ സംഗീതവും മറ്റ് സംഗീതശഖകളും തമ്മിലുള്ള വ്യത്യാസങ്ങളും ചർച്ച ചെയ്തു. തുടർന്ന് മുൻനിശ്ചയപ്രകാരമുള്ള ചരിത്രബോധന ക്ലാസ്സിൽ 1947 മുതൽ 1977 വരെയുള്ള ഇന്ത്യാ ചരിത്രം ചർച്ച ചെയ്തു. ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉൾക്കൊള്ളിച്ച് പവർ പോയിന്റ് പ്രസെന്റേഷ
നും നടന്നു.